
മനാമ: അമ്പത്തിനാലാമത് ബഹ്റൈൻ ദേശീയദിനം ഈദുൽവതൻ എന്ന ശീർഷകത്തിൽ കെ എം സി സി ബഹ്റൈൻ വിപുലമായി ആഘോഷിക്കും
ലോകസമൂഹത്തിനും, വിശ്യഷ്യാ മലയാളികൾക്കും എന്നും സ്വസ്ഥവും, സമ്പൂർണ്ണവുമായ ജീവിതമാർഗം
കനിഞ്ഞേകുന്ന ബഹ്റൈൻ രാജ്യത്തിൻ്റെ ദേശീയദിനം ഹൃദയത്തോട് ചേർത്ത് നിർത്തി ആചരിക്കുകയാണ് കെ എം സി സി ബഹ്റൈൻ.
വിവിധ ദിവസങ്ങളിലായി വ്യത്യസ്ത പരിപാടികളോട് കൂടിയാണ് ആഘോഷം സംഘടിപ്പിക്കുന്നത്. ദേശീയ ദിനമായ ഡിസംബർ 16 ന് ചൊവ്വാഴ്ച രാവിലെ സൽമാനിയ മെഡിക്കൽ സെൻ്ററിൽ 200 പേരുടെ രക്തദാനം നൽകികൊണ്ടാണ് കെ എം സി സി യുടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അന്നം തരുന്ന നാടിന് ജീവരക്തം സമ്മാനം എന്ന സമർപ്പണമനോഭാവത്തിൽ ജീവസ്പർശം എന്ന നാമത്തിലാണ് രക്തദാനം നൽകിവരുന്നത്. മലബാർ ഗോൾഡ്ന്റെ സഹകരണതോട് കൂടി സംഘ ടിപ്പിക്കുന്ന 42ാം മത് രക്തദാനമാണ് കെ എം സി സി നിർവ്വഹിക്കുന്നത്. ഇതിനോടകം ഏഴായിരത്തോളം പേർ രക്തം ദാനം നൽകി കഴിഞ്ഞു.
ദേശീയദിനമായ ഡിസംബർ 16 ന് ചൊവ്വാഴ്ച രാവിലെ 7 മണിക്ക് ആരംഭിക്കുന്ന രക്തദാനക്യാമ്പ് ഉച്ച ക്കു 1 മണിയോടെ സമാപിക്കും. ശാസ്ത്രീയതയും, സാങ്കേതികതയും സമന്വയിപ്പിച്ച സംഘാടനമാണ് ഇതിനു വേണ്ടി കെ എം സി സി തയ്യാറാക്കിയിരിക്കുന്നത്. ജില്ല, ഏരിയ തലങ്ങളിൽ നിന്നും മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്യുന്ന 200 പേർക്കായിരിക്കും ആദ്യഘട്ടത്തിൽ രക്തദാനം ചെയ്യുവാൻ അവസരം നൽകുക. ബഹ്റൈൻ പാർലിമെന്റ് അംഗങ്ങൾ , ഇന്ത്യൻ എംബസി പ്രതിനിധികൾ, ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രഗത്ഭരായ വ്യക്തിത്വങ്ങൾ, തുടങ്ങിയവർ രക്തദാനക്യാമ്പ് സന്ദർശിക്കും.
അന്നേ ദിവസം രാത്രി 8 മണിക്ക് കെ എം സി സി ഓഡിറ്റോറിയത്തിൽ കലാ സാംസ്കരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ബഹ്റൈനിലെ വിദ്യർത്ഥി – വിദ്യർത്ഥിനികളുടെ ബഹ്റൈൻ ദേശീയഗാനാലാപനവും, അറബിക് ഡാൻസ്, ഒപ്പന, ദഫ്മുട്ട് തുടങ്ങിയ കലാപ്രകടനങ്ങളും അവതരിപ്പിക്കും. സാംസ്കാരിക സംഘം കാഴ്ചവെയ്ക്കുന്ന കോൽകളിയോടെയും സാംസ്കാരിക സദസ്സോടെയും സമാപനം കുറിക്കും.
ദേശീയദിനത്തിൻ്റെ തന്നെ ഭാഗമായി ഡിസംബർപതിനെട്ട് വ്യാഴം രാത്രി 8 മണിക് കെ എം സി സി ബഹ്റൈൻ സാംസ്കരിക വിഭാഗമായ ഒലീവ് സാംസ്കാരിക വേദി കെ എം സി സി ഓഡിറ്റോറിയത്തിൽ “സ്പീച്ച് ഓഫ് സെലിബ്രേഷൻ സംഘടിപ്പിക്കും. “ഹൃദയാന്തരങ്ങളിലെ ബഹ്റൈൻ” എന്ന അനുഭവബോധ്യം പകർന്നേകുന്ന പ്രസംഗ പരിപാടിയാണ് സംഘടിപ്പിച്ചിട്ടുള്ളത്. കെ എം സി സി യുടെ സ്പീക്കേഴ്സ് ഫോറത്തിലെ ഇരുപതോളം അംഗങ്ങളാണ് “ഹൃദയാന്തരങ്ങളിലെ ബഹ്റൈൻ” എന്ന വിഷയം വ്യതിസ്ഥ വീക്ഷണങ്ങളിൽ അവതരിപ്പിച്ച് പ്രസംഗിക്കുന്നത്. തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തോടെ ആഘോഷങ്ങൾക്ക് തിരശ്ശീല വീഴും
പ്രസ്തുത പരിപാടിയിലും ബഹ്റൈൻ പാർലിമെൻ്റ ഗങ്ങൾ, സാമൂഹിക സാംസ്കാരി രംഗത്തെ പ്രഗത്ഭർ, കെ എം സി സി ബഹ്റൈൻ സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കും.
ബഹ്റൈനിലെ മലയാളി സമൂഹത്തെ പരിപാടിയിലേക്ക് ക്ഷണിക്കുന്നതായും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 34599814 നമ്പറിൽ ബന്ധപ്പെടാം
പത്ര സമ്മേളനത്തിൽ കെഎംസിസി ബഹ്റൈൻ
ആക്റ്റിംഗ് പ്രസിഡന്റ് എ പി ഫൈസൽ
ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര ,വൈസ് പ്രസിഡന്റ് മാരായ റഫീഖ് തോട്ടക്കര ,സലീം തളങ്കര, സെക്രെട്ടറി അഷ്റഫ് കാട്ടിൽ പീടിക ,ഹെൽത് വിംഗ് കൺവീനർ ഉമ്മർ മലപ്പുറം , ജീവ സ്പർശം മീഡിയ കൺവീനർ പി കെ ഇസ്ഹാഖ് ,
മീഡിയ വിങ് കൺവീനർ ആഷിക് തോടന്നൂർ , വളണ്ടിയർ കൺവീനർ സിദ്ധിക്ക് അദ്ലിയ ,മലബാർ ഗോൾഡ് റീജിണൽ മാർക്കറ്റിംഗ് ഹംദാൻ കാസർഗോഡ്
എന്നിവർ പങ്കെടുത്തു


