മനാമ: സമസ്ത ജിദ്ഹഫ്സ് ഏരിയ കമ്മിറ്റിയും കെ എം സി സി ജിദ്ഹഫ്സ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സനാബീസിലുള്ള അൽ ശബാബ് ക്ലബ്ബിൽ പെരുന്നാൾ നമസ്കാരത്തിന് സൗകര്യമൊരുക്കി, ജിദ്ഹഫ്സ്, മുസല്ല, ഖമീസ് പരിസരങ്ങളിൽ നിസ്കരിക്കാൻ പള്ളിയുടെ അഭാവം കാരണം ബുദ്ധിമുട്ടുന്ന ആയിരക്കണക്കിനാളുകൾക്ക് ആശ്വാസകരമായി, ഹാഫിള് ശറഫുദ്ധീൻ മുസ്ലിയാർ ഖുതുബക്കും നിസ്കാരത്തിനും നേതൃത്വം നൽകി, കുഞ്ഞമ്മദ് ഹാജി, പി കെ അബ്ദുൽ വാഹിദ്, മജീദ് കാപ്പാട്, ശിഹാബ് ചാപ്പനങ്ങാടി, കരീം മുസ്ലിയാർ, ഉസ്മാൻ മുസ്ലിയാർ, ഷമീർ പേരാമ്പ്ര, മുർത്തസ തിക്കോടി, സത്താർ, സലീം, ഹുസൈൻ കാട്ടൂക്കാരൻ,ദാവുദ് മുണ്ടേരി, സലീം ചെമ്മരത്തൂർ തുടങ്ങിയവർ സൗകര്യമൊരുക്കുന്നതിനു നേതൃത്വം നൽകി.