മനാമ: ലുലു ഹൈപ്പർമാർക്കറ്റിൽ ഈജിപ്ഷ്യൻ ഭക്ഷ്യമേളക്ക് തുടക്കമായി. ഹിദ്ദ് ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങ് ബഹ്റൈനിലെ ഈജിപ്ഷ്യൻ അംബാസഡർ യാസർ മുഹമ്മദ് അഹമ്മദ് ഷാബാൻ ഉത്ഘാടനം ചെയ്തു. വ്യത്യസ്ത തരത്തിലുള്ള ഈജിപ്ഷ്യൻ വിഭവങ്ങൾ ആസ്വദിക്കാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പച്ചക്കറികൾ, പഴങ്ങൾ, മത്സ്യം, മാംസം തുടങ്ങിയവ മേളയിലെ സവിശേഷതയാണ്. വിവിധ തരത്തിലുള്ള ചീസുകളും ലഭിക്കും. ഉദ്ഘാടന ചടങ്ങിൽ ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാലയും മാനേജ്മെൻറ് പ്രതിനിധികളും സന്നിഹിതനായിരുന്നു. ഈജിപ്ഷ്യൻ ഷെഫ് ഒസാമ എൽഷർകാവി അവതരിപ്പിച്ച ലൈവ് കുക്കിങ് ഡെമോയുമുണ്ടായിരുന്നു.

പ്രമോഷൻ കാലയളവിൽ എല്ലാ ഈജിപ്ഷ്യൻ ഉൽപന്നങ്ങൾക്കും പ്രത്യേക ഇളവുകൾ ലഭിക്കും. കൂടാതെ ഈജിപ്ത് എയർലൈൻസുമായി സഹകരിച്ച് ഇ-റാഫിൾ നറുക്കെടുപ്പുമുണ്ട്. ആറ് വിജയികൾക്ക് ഈജിപ്തിലേക്ക് യാത്ര ചെയ്യുന്നതിന് ടിക്കറ്റ് സമ്മാനമായി ലഭിക്കും. ബഹ്റൈനിലെ ലുലു ഔട്ട്ലെറ്റുകളിൽനിന്ന് അഞ്ച് ദിനാറിന് സാധനങ്ങൾ വാങ്ങുമ്പോൾ നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിന് അവസരം ലഭിക്കും. ഈജിപ്ഷ്യൻ സംഗീതജ്ഞരുടെ തത്സമയ സംഗീത പ്രകടനവും അരങ്ങേറി.

ഈജിപ്തിന് സമ്പന്നമായ കാർഷിക പാരമ്പര്യമുണ്ട്, ഇത് സമീപ വർഷങ്ങളിൽ ആധുനിക സാങ്കേതികവിദ്യകളും ഭക്ഷ്യ സംസ്കരണവും കൊണ്ട് വർദ്ധിപ്പിച്ചു, ലുലുയിലെ ഈ ഉത്സവം ബഹ്റൈൻ ഷോപ്പർമാർക്ക് ധാരാളം രുചികരമായ ഈജിപ്ഷ്യൻ ചേരുവകൾ ലഭ്യമാകുന്നതിനുള്ള അവസരമാണെന്നും ഈജിപ്ഷ്യൻ അംബാസഡർ യാസർ മുഹമ്മദ് അഹമ്മദ് ഷാബാൻ പറഞ്ഞു.
ഭക്ഷ്യമേള ഒക്ടോബർ 25വരെ നീണ്ടുനിൽക്കും.
