
മനാമ: ഈജിപ്ത് വിദേശകാര്യ, എമിഗ്രേഷന്‍, പ്രവാസികാര്യ മന്ത്രി ഡോ. ബദര്‍ അബ്ദലത്തി പ്രതിനിധി സംഘത്തോടൊപ്പം ഔദ്യോഗിക സന്ദര്‍ശനത്തിനായി ബഹ്റൈനിലെത്തി.
ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി, അറബ്- ആഫ്രിക്കന്‍ കാര്യങ്ങളുടെ മേധാവി അഹമ്മദ് മുഹമ്മദ് അല്‍ താരിഫി, ബഹ്റൈനിലെ ഈജിപ്ത് അംബാസഡര്‍ റഹാം അബ്ദുല്‍ഹമീദ് മഹമൂദ് ഇബ്രാഹിം ഖലീല്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
