
മനാമ: ഇസ്രായേല്‍ സേന കസ്റ്റഡിയിലെടുത്ത ബഹ്റൈന്‍ പൗരരുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇവരടക്കം ഇസ്രായേല്‍ സേനയുടെ കസ്റ്റഡിയിലുള്ള എല്ലാ ജി.സി.സി. രാജ്യങ്ങളിലെ പൗരരുടെയും സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ബഹ്റൈന്‍ പൗരന് സുരക്ഷിതരായി രാജ്യത്ത് തിരിച്ചെത്താനുള്ള എല്ലാ നടപടികളും ടെല്‍ അവിലെ ബഹ്റൈന്‍ എംബസി ബന്ധപ്പെട്ട അധികൃതരുമായി ഏകോപിച്ച് സ്വീകരിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പോയ 39 ബോട്ടുകള്‍ തടഞ്ഞാണ് ഇസ്രായേല്‍ സൈന്യം ഇവരെ കസ്റ്റഡിയിലെടുത്തത്.
