മനാമ: ലോകത്തിന്റെ മാറ്റങ്ങളും ശാസ്ത്ര മേഖലയിലെ പുതിയ ചലനങ്ങളും സാംസ്കാരിക രംഗത്ത് നടക്കുന്ന പരിവര്‍ത്തനങ്ങളും അറിഞ്ഞുകൊണ്ടുള്ള പ്രബോധന പ്രവര്‍ത്തനങ്ങളാണ് ഇന്ന് കാലം ആവശ്യപ്പെടുന്നത്. ഇസ്ലാം പലവിധത്തിലും തെറ്റിദ്ധരിപ്പിക്കപ്പെടുന്ന കാലത്ത് യഥാര്‍ത്ഥ ഇസ്ലാമിനെ പഠിക്കാനും വര്‍ഗീയതക്ക് ആയുധമായി മതത്തെ ഉപയോഗിക്കുന്നതിനെ ചെറുത്തു തോല്പിക്കാനും സമൂഹം മുന്നോട്ട് വരണമെന്ന് കേരള മുസ് ലിം ജമാഅത്ത് ജന.സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ബുഖാരി പ്രസ്താവിച്ചു. ഐ.സി.എഫ് നാഷണല്‍ ഹാളില്‍ വാര്‍ഷിക കൗണ്‍സിലില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
നാഷണല്‍ പ്രസിഡന്റ് കെ.സി. സൈനുദ്ധീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ നടന്ന കൗണ്‍സില്‍ അബുബക്കര്‍ ലത്വീഫി ഉദ്ഘാടനം ചെയ്തു. ‘ഐ.സി.എഫ് പ്രവാസത്തിന്റെ അഭയം’ എന്ന പ്രമേയത്തില്‍ നടക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന് കണക്ട്-2022 ന്റെ ഭാഗമായി ഐ.സി.എഫ് നാഷണല്‍ കമ്മറ്റി പുനര്‍സംഘടിപ്പിച്ചു. കെ.സി സൈനുദ്ധീന്‍ സഖാഫി നടമ്മല്‍പൊയില്‍ (പ്രസിഡന്റ്), അഡ്വക്കറ്റ് എം.സി. അബ്ദുല്‍ കരീം വടകര (ജനറല്‍ സെക്രട്ടറി) കെ.പി. മുസ്ഥഫ ഹാജി കണ്ണപുരം (ഫിനാന്‍സ് സെക്രട്ടറി) എന്നിവരെ പ്രധാന ഭാരവാഹികളായി തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി ഷാനവാസ് മദനി(സംഘടന പ്രസിഡന്റ്), ശംസുദ്ധീന്‍ പൂകയില്‍ (സെക്രട്ടറി), അബൂബക്കര്‍ ലത്വീഫി(ദഅവ പ്രസിഡന്റ്), അബ്ദുസമദ് കാക്കടവ് (സെക്രട്ടറി), സിയാദ് വളപട്ടണം (വെല്‍ഫെയര്‍ പ്രസിഡന്റ്), നൗഫല്‍ മയ്യേരി(സെക്രട്ടറി), ശിഹാബുദ്ധീന്‍ സിദ്ധീഖി(പബ്ലിക്കേഷന്‍ പ്രസിഡന്റ്), നിസാര്‍ എടപ്പാള്‍ (സെക്രട്ടറി), സലാം മുസ് ലിയാര്‍(അഡ്മിന് പ്രസിഡന്റ്), ഷമീര്‍ പന്നൂര്(സെക്രട്ടറി), അബ്ദുല്‍ ഹഖീം സഖാഫി(എഡുക്കേഷണല് പ്രസിഡന്റ്), റഫീഖ് ലത്വീഫി വരവൂര്‍(സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.
വിവിധ സമിതി റിപ്പോര്‍ട്ടുകളും ഫിനാന്‍സ് റിപ്പോര്‍ട്ടും ഓഡിറ്റ് റിപ്പോർട്ടും കൗണ്‍സിലില്‍ അവതരിപ്പിച്ചു. ഗള്‍ഫ് കൗണ്‍സില്‍ എഡുക്കേഷണല് സെക്രട്ടറി ഹമീദ് ചാവക്കാട് കൗണ്‍സില്‍ നടപടികള്‍ക്ക് നേതൃത്വം നല്കി. സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ പുതിയ ഭാരവാഹികളെ കൗണ്‍സിലില്‍ പ്രഖ്യാപിച്ചു. അഡ്വക്കറ്റ് എം.സി. അബ്ദുല്‍ കരീം സ്വാഗതവും ശംസു പൂകയില്‍ നന്ദിയും പറഞ്ഞു.