
മനാമ: ബഹ്റൈനില്‍ പുതിയ അദ്ധ്യയന വര്‍ഷത്തിന്റെ തുടക്കത്തിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ മുഹറഖിലെ ചരിത്രപ്രസിദ്ധമായ വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് പുതിയ അദ്ധ്യയന വര്‍ഷം സുഗമമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പരിശോധിച്ചു.
അബ്ദുറഹ്മാന് അല്‍ നാസര്‍ സെക്കന്‍ഡറി സ്കൂള്‍ ഫോര്‍ ബോയ്സ് (പഴയ മുഹറഖ് മറൈന്‍ സ്കൂള്‍), ഉമര്‍ ബിന്‍ അല്‍ ഖത്താബ് ഇന്റര്‍ മീഡിയറ്റ് സ്കൂള്‍ ഫോര്‍ ബോയ്സ് (പഴയ മുഹറഖ് നോര്‍ത്തേണ്‍ സ്കൂള്‍) എന്നിവിടങ്ങളില്‍ ഉള്‍പ്പെടെയായിരുന്നു സന്ദര്‍ശനം.
ചരിത്രപരമായ വാസ്തുവിദ്യാ സ്വഭാവങ്ങള്‍ സംരക്ഷിച്ച് ക്ലാസ് മുറികള്‍ സജ്ജീകരിച്ചുകൊണ്ടാണ് ഇവിടങ്ങളില്‍ സ്കൂളുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയത്. അതെല്ലാം മന്ത്രി അവലോകനം ചെയ്തു.
