തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി ക്ക് കോവിഡ്. മന്ത്രി യെ കിംസ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില തൃപ്തി കരം എന്ന് അധികൃതർ അറിയിച്ചു.
അതേസമയം തിരുവനന്തപുരത്ത് കോവിഡ് രൂക്ഷമാകുകയാണ്. ഇന്നലെ 5863 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് വ്യാപനം ഉള്ള ജില്ലയായി തലസ്ഥാന ജില്ലാ മാറിയിരിക്കുന്നു.
സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം പ്രതിസന്ധിഘട്ടത്തിൽ ആണ്. സെക്രട്ടേറിയേറ്റിൽ ജീവനക്കാർക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചു. വനം, ആരോഗ്യം,ദേവസ്വം മന്ത്രിമാരുടെ ഓഫീസിലും കോവിഡ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗീഗമായി അടച്ചു.
കെ.എസ്.ആർ.ടി.സിയിലും കോവിഡ് പ്രതിസന്ധി രൂക്ഷം. കോവിഡ് രൂക്ഷമായതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി 399 സർവീസുകൾ നിർത്തിവെച്ചു. തിരുവനന്തപുരത്തു മാത്രം കോവിഡ് ബാധിച്ചത് 82 കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക്. തിരുവനന്തപുരം സിറ്റി ഡിപോയിൽ 25 പേർക്കും എറണാംകുളം ഡിപ്പോയിൽ 15പേർക്കും കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ഡിപ്പോയിൽ 20പേർക്കും കോവിഡ്, എന്നാൽ അവിടെ ഇപ്പോൾ നിലവിൽ സർവീസുകളെ ബാധിച്ചിട്ടില്ല.