മനാമ: ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ സമിതി ചെയർപേഴ്സണുമായ നിബ്രാസ് താലിബുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുമായി വിവിധ മേഖലകളിൽ സഹകരണവും ഏകോപനവും വർദ്ധിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത എൽഎംആർഎ സിഇഒ സ്ഥിരീകരിച്ചു.
പ്രവാസി തൊഴിലാളികൾക്കിടയിൽ അവരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് അവബോധം വളർത്തുന്നതിന് നയതന്ത്ര ദൗത്യങ്ങളും സർക്കാർ ഏജൻസികളും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യവും പാലിക്കേണ്ട ചട്ടങ്ങളും നിയമങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.