കൊച്ചി: നടനും അമ്മയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശിയും വ്ലോഗറുമായ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാക്കനാട് സൈബർ പൊലീസാണ് ഇയാളെ കൊച്ചിയിലെത്തി കസ്റ്റഡിയിലെടുത്തത്. താരത്തിന്റെ പരാതിയിലാണ് നടപടി.
തന്നെയും താര സംഘടനയെയും സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് കൃഷ്ണപ്രസാദിനെതിരെയുള്ള പരാതി. കൃഷ്ണപ്രസാദിനൊപ്പം ഇയാളുടെ മൊബൈൽ ഫോണും ലാപ്ടോപ്പും സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തു.
നാല് ദിവസം മുമ്പാണ് കൃഷ്ണപ്രസാദിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇടവേള ബാബുവിനെതിരായ വീഡിയോ പങ്കുവച്ചത്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തെ താരം വിമർശിച്ചതിനെതിരെയായിരുന്നു വീഡിയോ.