തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സര്വീസ് സഹകരണ ബാങ്കില് ഇഡി റെയ്ഡ്. ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ എന് ഭാസുരാംഗന് എതിരായ വായ്പ തട്ടിപ്പു കേസിലാണ് റെയ്ഡ്. ബാങ്ക് മുന് സെക്രട്ടറിമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. പുലര്ച്ചെയാണ് പരിശോധന ആരംഭിച്ചത്. ബാങ്കിന്റെ വായ്പ ഇടപാടു രേഖകള് അടക്കം ഇഡി പരിശോധിച്ചു വരികയാണ്. നൂറു കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് ബാങ്കില് നടന്നതായാണ് കണ്ടെത്തല്. ബിനാമി പേരില് 34 കോടിയും തട്ടിയതായി കണ്ടെത്തിയിരുന്നു.കണ്ടല ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്ട്ട് സഹകരണ രജിസ്ട്രാര് രണ്ടാഴ്ച മുമ്പ് ഇഡിക്ക് കൈമാറിയിരുന്നു. ഇതിനുശേഷമാണ് ബാങ്കില് പരിശോധന നടത്തുന്നത്. ബാങ്കിന്റെ രണ്ട് മുന് സെക്രട്ടറിമാരുടെ വീടുകളിലാണ് ഇതോടൊപ്പം പരിശോധന. തട്ടിപ്പിന് നേതൃത്വം നല്കിയ ഭാസുരാംഗനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള് സമരം നടത്തുന്നതിനിടെയാണ് ഇഡി റെയ്ഡ്. ഇതോടെ വായ്പാ തട്ടിപ്പു കേസ് ഇഡി ഏറ്റെടുക്കാനുള്ള സാധ്യതയും വര്ധിച്ചിട്ടുണ്ട്. സിപിഐയുടെ നിയന്ത്രണത്തിലുള്ളതാണ് കണ്ടല സര്വീസ് സഹകരണ ബാങ്ക്.
Trending
- സർപഞ്ചിന്റെ കൊലപാതകം: സഹായി പിടിയിലായതിനെ തുടര്ന്ന് മഹാരാഷ്ട്ര മന്ത്രി രാജിവെച്ചു
- പാലക്കാട്ട് സി.പി.എം. ഭരിക്കുന്ന സഹകരണ ബാങ്കില് ക്രമക്കേട്, 85 ലക്ഷത്തിന്റെ നഷ്ടം
- ഷിഫ അല് ജസീറ ആശുപത്രിയില് സ്പെഷ്യല് ഹെല്ത്ത്ചെക്ക്അപ്പ്
- കോണ്ഗ്രസ് പ്രവര്ത്തക ഹിമാനിയുടെ കൊലപാതകം; മൃതദേഹമടങ്ങിയ സ്യൂട്ട്കേസുമായി സച്ചിന് പോകുന്നതിന്റെ ദൃശ്യങ്ങള് പുറത്ത്
- ലഹരി മുക്ത കേന്ദ്രത്തില് അയച്ചതില് വൈരാഗ്യം: അനുജന്റെ തലയ്ക്ക് വെട്ടിപരുക്കേല്പ്പിച്ച് മൂത്ത സഹോദരന്
- സ്കൂൾ കെട്ടിടത്തിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം; അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
- ‘പിന്നാക്ക വിഭാഗ കമ്മീഷനുകളിലെ ഒഴിവ് നികത്തണം’; രാഹുൽ ഗാന്ധി
- കുഞ്ഞ് മരിച്ച കേസ്: ഉത്തര്പ്രദേശ് സ്വദേശിനി ഷഹ്സാദി ഖാന്റെ വധശിക്ഷ യു.എ.ഇ. നടപ്പാക്കി