ന്യൂഡല്‍ഹി: ബോളിവുഡ് നടി ഐശ്വര്യറായ് ബച്ചന് ഇ.ഡി നോട്ടീസ്. 2016ല്‍ പുറത്തുവന്ന പാനമ രേഖകളുടെ അടിസ്ഥാനത്തില്‍ റജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസിലാണ് നോട്ടീസെന്ന് ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചു. ഇ.ഡിയുടെ ഡല്‍ഹി ഓഫീസില്‍ ഇന്ന് നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. നേരത്തെ രണ്ടുതവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും നടി ഹാജരായിരുന്നില്ല. നികുതിവെട്ടിച്ച് കോടിക്കണക്കിന് രൂപ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ച പ്രമുഖരുടെ പേരുവിവരങ്ങളാണ് പാനമ രേഖകളില്‍ ഉള്ളത്.ഇന്ത്യയില്‍ നിന്നുള്ളവരുടെ പട്ടികയില്‍ ഐശ്വര്യറായും ഭര്‍തൃപിതാവും നടനുമായ അമിതാഭ് ബച്ചനും ഉള്‍പ്പെട്ടിരുന്നു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി