തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് മേൽ എട്ടിന്റെ പൂട്ടിട്ട് മുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഒരേ സമയത്ത് തിരുവനന്തപുരത്തും കണ്ണൂരുമായി ബിനീഷുമായി ബന്ധപ്പെട്ട എട്ടിടങ്ങളിലാണ് ഇഡി സംഘം പരിശോധന നടത്തിയത്. ഇതിൽ നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. തിരുവനന്തപുരത്തെ കോടിയേരി ബാലകൃഷ്ണന്റെ വസതിയാണ് റെയ്ഡ് ചെയ്തതിൽ പ്രാധാനം. ഇതിന് പുറമെ ബിനാമികളുടെയും അടുത്ത സുഹൃത്തുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലുമായിരുന്നു റെയ്ഡ്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം മരുതമകുഴിയിലുള്ള ബിനീഷിന്റെ ഉടമസ്ഥതയിലുള്ള കോടിയേരി ബാലകൃഷ്ണൻ താമസിച്ചിരുന്ന വീട്ടിലായിരുന്നു സംഘം ആദ്യം എത്തിയത്. ഇതിനൊപ്പം തന്നെ ടോറസ് റെമഡീസ് ഉടമ ആനന്ദ് പദ്മനാഭന്, അരുൺ വർഗീസ്, അബ്ദുൾ ജബ്ബാർ, കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫ് എന്നിവരുടെ വീടുകളിലും, കാർ പാലസിന്റെ ഓഫീസിലും ഓൾഡ് കോഫി ഹൗസ് പാർട്ണർ ആനന്ദിന്റെ കുടപ്പനകുന്നിലെ വീട്ടിലും പരിശോധന നടത്തി. ഇതിന് പുറമെ, ബിനീഷ് കോടിയേരിയുടെ സുഹൃത്തും കണ്ണൂർ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുമായ മുഹമ്മദ് അനസിന്റെ വീട്ടിലും ഇഡി പരിശോധന നടത്തി. കണ്ണൂർ ധർമ്മടത്തെ വീട്ടിലായിരുന്നു പരിശോധന.
ഇന്നലെ ബംഗളൂരുവിൽ നിന്നും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെയും ആധായനികുതിവകുപ്പിന്റെയും ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന കേരളത്തിലെത്തിയത്. വൈകിട്ട് മരുതുംകുഴിയിലെ ബിനീഷിന്റെ വീട്ടിൽ സംഘം എത്തുമെന്ന് വിവരം ലഭിച്ചുവെങ്കിലും മണിക്കൂറുകൾ പിന്നിട്ടിട്ടും പരിശോധനയ്ക്കായി ഇ ഡി സംഘം എത്തിയില്ല. ഇന്നലെ മാദ്ധ്യമപ്രവർത്തരും പോലീസുകാരും വീടിനുമുന്നിൽ എത്തിയ സാഹചര്യത്തിലായിരുന്നു പരിശോധന ഇന്നത്തേക്ക് മാറ്റിവെച്ചത്.