അങ്കാറ: തുര്‍ക്കിയിൽ ഏജിയൻ തീരത്ത് വൻ ഭൂചലനം അനുഭവപ്പട്ടു. ഭൂകമ്പമാപിനിയിൽ തീവ്രത 7.0 രേഖപ്പെടുത്തിയെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. പടിഞ്ഞാറൻ ഇസ്മിര്‍ പ്രവിശ്യയുടെ തീരത്തു നിന്ന് 17 മകിലോമീറ്റര് മാറിയാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രമെന്നും ദൂരപ്രദേശങ്ങളായ ഏതൻസിലും ഇസ്താംബൂളിലും ഭൂചലനം അനുഭവപ്പെട്ടതായും യുഎസ് ജിയോളജിക്കൽ സര്‍വേ അറിയിച്ചതായി ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നിരവധി കെട്ടിടങ്ങൾ തകർന്നതായാണ് പ്രാഥമിക വിവരം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയുട്ടുണ്ട്.
ഗ്രീക്ക് ദ്വീപായ ക്രീറ്റിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക