ടെഹ്റാൻ: ഇറാനിലെ വടക്കുപടിഞ്ഞാറൻ പ്രദേശമായ കോയിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏഴ് പേർ മരിച്ചതായി പ്രാഥമിക വിവരം. 440ഓളം പേർക്ക് പരിക്കേറ്റു.
തുർക്കി അതിർത്തിയോട് ചേർന്നുകിടക്കുന്ന ഇറാനിലെ പ്രധാന നഗരമാണ് കോയി. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.