ദുബൈ: ഇറാനിൽ ഭൂചലനം .ദക്ഷിണ ഇറാനിൽ ബുധനാഴ്ച രാവിലെ 10.06 നാണ് റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
ബുധനാഴ്ച രാവിലെയുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടു. എന്നാൽ പ്രകമ്പനം അനുഭവപ്പെട്ടതല്ലാതെ യുഎഇയിൽ മറ്റ് തരത്തിലുള്ള ആഘാതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.അമേരിക്കൻ ജിയോളജിക്കൽ സർവേയുടെ അറിയിപ്പ് പ്രകാരം യുഎഇക്ക് പുറമെ ബഹ്റൈൻ, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.