
മനാമ: മെഡിറ്റേഷൻ ബഹ്റൈൻ, ഗുഡ് കോസ് ബഹ്റൈൻ, ബ്രാൻഡ് സിൻക് ബിഎച്ച് എന്നിവയുടെ നേതൃത്വത്തിൽ ബഹ്റൈൻ ഭൗമദിനം – ആരോഗ്യം & വെൽനസ് ഇവന്റ് സംഘടിപ്പിച്ചു. മനാമയിലെ വാട്ടർ ഗാർഡൻ സിറ്റി ബീച്ചിൽ നടന്ന ചടങ്ങിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. ക്യാപിറ്റൽ ഗവർണേറ്റിന്റെ രക്ഷാകർതൃത്വത്തിലാണ് പരിപാടി നടന്നത്. ശൈഖ് റാഷിദ് ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫ പരിപാടി ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ ഭൂപടത്തിന്റെ ആകൃതിയിൽ സ്ഥാപിച്ച 2,300 വിളക്കുകൾ തെളിച്ചാണ് ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ എല്ലാ താമസക്കാരുമായും സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ പ്രതീകമാണ് ഇത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 150 സന്നദ്ധപ്രവർത്തകർ ഭൂപടം തയ്യാറാക്കുന്നതിൽ പങ്കെടുത്തു.

