ന്യൂഡൽഹി: ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റില്‍ പ്രഖ്യാപിച്ച ഇ-പാസ്പോര്‍ട്ട് വിതരണം ജൂലായ് മാസത്തോടെ തുടങ്ങാനാവുമെന്ന് റിപ്പോര്‍ട്ട്. പാസ്പോര്ട് തയ്യാറാക്കാനാവശ്യമായ സാങ്കേതിക സേവനം ലഭ്യമാക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് കരാര്‍ ലഭിച്ചു.
ഒരു ദശാബ്ദത്തിലേറെ നീണ്ട സേവനത്തിനുശേഷമാണ് പാസ്പോര്‍ട്ട് സേവാ പദ്ധതി(പിഎസ്പി)യുടെ രണ്ടാംഘട്ട പദ്ധതി നിര്‍വഹണത്തിനും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനുതന്നെ അവസരം ലഭിക്കുന്നത്.
