മലപ്പുറം: മലപ്പുറത്ത് ഡിവൈഎഫ്ഐ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. പൊലീസ് ലാത്തി വീശി. പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരുക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് മലപ്പുറം ടൗണ്‍ഹാള്‍ അങ്കണത്തില്‍ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. യുവജനക്ഷേമ ബോര്‍ഡിന്റെ സ്പീക് യങ് പരിപാടിയിലേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി എത്തുകയായിരുന്നു .
അനധികൃത നിയമന വിഷയത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രകടനം പൊലീസ് തടഞ്ഞെങ്കിലും ചില പ്രവര്‍ത്തകര്‍ പ്രതിരോധം ഭേദിച്ച് അകത്തുകയറുകയായിരുന്നു. ഉന്തും തള്ളും കസേരകള്‍ കൊണ്ട് പരസ്പരം തല്ലുമുണ്ടായി. പിന്നീട് കൂടുതല്‍ പൊലീസ് എത്തി യൂത്ത് ലീഗ് പ്രവര്‍ത്തകരെ ഗേറ്റിനു പുറത്താക്കി.