കോഴിക്കോട് നാദാപുരം എടച്ചേരിയില്‍ ഡിവൈഎഫ്ഐ നേതാവിന്റെ ഭീഷണി പ്രസംഗം. സിപിഐഎമ്മിന് എതിരെ വന്നാല്‍ കെ ടി ജയകൃഷ്ണന് മാസ്റ്ററുടെ അവസ്ഥ വരുമെന്നാണ് ഭീഷണി. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം രാഹുല്‍ രാജാണ് പ്രസംഗം നടത്തിയത്.
രാഹുല്‍ രാജിന്റെ ഭീഷണി പ്രസംഗം സിപിഐഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കുന്നതാണ്. സിപിഐഎമ്മിനെതിരെ വന്നാല്‍ യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡിലിറങ്ങി നടക്കില്ലെന്നും കെ ടി ജയകൃഷ്ണന് മാസ്റ്ററുടെ അവസ്ഥ ഉണ്ടാവുമെന്നുമാണ് ഭീഷണി. എടച്ചേരിയില്‍ എല്‍ഡിഎഫ്- യുഡിഎഫ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് സിപിഐഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരിന്നു രാഹുല്‍ രാജിന്റെ പ്രസംഗം. സംഭവത്തില്‍ യൂത്ത് ലീഗ് പൊലീസില്‍ പരാതി നല്കി.