കണ്ണൂർ: തെയ്യം കെട്ടിയയാളെ നാട്ടുകാർ ചേർന്ന് പൊതിരെ തല്ലി. കണ്ണൂർ തില്ലങ്കേരിയിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കൈതച്ചാമുണ്ഡി തെയ്യക്കോലം കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതാണ് സംഘർഷത്തിൽ കലാശിച്ചത്.പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിനിടെയായിരുന്നു സംഭവം. കൈതച്ചെടി വെട്ടി മടപ്പുരയിലേയ്ക്ക് തെയ്യം വരുന്ന ചടങ്ങ് നടക്കുകയായിരുന്നു. ഇതിനിടെ ഉഗ്രരൂപത്തിൽ ആളുകളെ പിന്തുടർന്ന് ഭയപ്പെടുത്തുന്നതാണ് ആചാരം. ഇത് പിന്നീട് സംഘർഷത്തിലെത്തുകയായിരുന്നു. തെയ്യക്കോലത്തെ കണ്ട് പേടിച്ചോടിയ കുട്ടിക്ക് വീണ് പരിക്കേറ്റു. തുടർന്ന് നാട്ടുകാരിൽ ചിലർ ചേർന്ന് തെയ്യം കെട്ടിയയാളെ കൈകാര്യം ചെയ്യുകയായിരുന്നു.തുടർന്ന് പൊലീസും ഉത്സവകമ്മിറ്റിക്കാരും ചേർന്നാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ല. അതിനാൽ തന്നെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അനിഷ്ട സംഭവങ്ങളില്ലാതെ ചടങ്ങ് പൂർത്തിയാക്കാൻ നിർദേശം നൽകിയ പൊലീസ് അല്ലാത്തപക്ഷം നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. വടക്കൻ മലബാറിൽ ഏറെ പ്രചാരമുള്ള ആചാരമാണ് കൈതചാമുണ്ഡി തെയ്യം.
Trending
- ബഹ്റൈന് ദേശീയ ബാലാവകാശ കമ്മീഷന് ലോക ശിശുദിനം ആഘോഷിച്ചു
- ജീവകാരുണ്യ പുനരധിവാസ കേന്ദ്രങ്ങള്: ബഹ്റൈന് റിഫോര്മേഷന് ഡയറക്ടറേറ്റ് ശില്പശാല നടത്തി
- സജി ചെറിയാൻ രാജിവെക്കേണ്ടെന്ന് സി.പി.എം.
- എം. സി. എം. എ മരണാനന്തര ധനസഹായം കൈമാറി
- കൊച്ചി-ഡല്ഹി എയര് ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാർ ദുരിതത്തില്
- കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന് ഭർത്താവ് ഓടി രക്ഷപ്പെട്ടു; തിരച്ചിൽ ശക്തമാക്കി പൊലീസ്
- ബാറ്ററി വെള്ളം മദ്യത്തിൽ ചേർത്ത് കുടിച്ചു; യുവാവ് മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്