ന്യൂഡൽഹി: കൊവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ച കഴിഞ്ഞ വര്‍ഷത്തില്‍ രാജ്യത്ത് ആത്മഹത്യകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 1,53,052 പേര് ആത്മഹത്യ ചെയ്തതായാണ് കണക്കുകള്‍. മഹാരാഷ്ട്ര, തമിഴ്നാട്, മധ്യപ്രദേശ്, ബംഗാള്‍ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ പേര് ജീവനൊടുക്കിയത്. ആത്മഹത്യ തെരഞ്ഞെടുത്തവരുടെ ആകെ കണക്കില്‍ 5.6 ശതമാനം പേര് കേരളത്തില്‍ നിന്നുള്ളവരാണ് എന്നും ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2020 ല്‍ 11,716 വ്യവസായികള്‍ ജീവനൊടുക്കിയപ്പോള്‍ 10,677 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു.
2019 നെ അപേക്ഷിച്ച്, 2020 ല്‍ ബിസിനസുകാര്‍ക്കിടയില്‍ ആത്മഹത്യകള്‍ 29 ശതമാനം വര്‍ദ്ധിച്ചു.
അതേ സമയം, വ്യാപാരികള്‍ക്കിടയിലെ ആത്മഹത്യകള്‍ 2019ല്‍ 2,906 ആയിരുന്നത് 2020ല്‍ 4,356 ആയി ഉയര്‍ന്നു 49.9 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. അതേ സമയം, രാജ്യത്തെ ആകെ കണക്കുകള്‍ പരിശോധിച്ചാല്‍ ആത്മഹത്യകളുടെ എണ്ണത്തില്‍ (1,53,052) കഴിഞ്ഞ വര്‍ഷം 10 ശതമാനം വര്‍ധനവ് ആണ് രേഖപ്പെടുത്തിയത്. രാജ്യചരിത്രത്തിലെ തന്നെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.