കോഴിക്കോട്: ദേശീയപാത നിര്മാണ പ്രവൃത്തികള് നടക്കുന്ന രാമനാട്ടുകര-വെങ്ങളം ബൈപ്പാസില് റോഡ് ഇടിഞ്ഞ് ലോറി താഴ്ചയിലേക്ക് മറിഞ്ഞു. മലാപ്പറമ്പ്
ജംങ്ഷനില് വെള്ളിയാഴ്ച പുലര്ച്ചെ 3.45-നാണ് അപകടം. പ്രധാനറോഡില്നിന്ന് 15 അടി താഴ്ചയിലുള്ള സര്വ്വീസ് റോഡിലേക്കാണ് വാഹനം മറിഞ്ഞത്. കണ്ണൂരില് നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തില്പ്പെട്ടത്. ആലപ്പുഴ സ്വദേശിയായ ഡ്രൈവര് രാധാകൃഷ്ണന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.റോഡിന്റെ 20 മീറ്ററിലധികം ഭാഗമാണ് ഇടിഞ്ഞത്. പ്രദേശത്ത് കഴിഞ്ഞദിവസം രാത്രി ശക്തമായ മഴയുണ്ടായിരുന്നു.
Trending
- കണ്ണൂരില് കടലില് വീണ് കാണാതായ വിദ്യാര്ത്ഥിയുടെ മൃതദേഹം കണ്ടെത്തി
- ദലിത് യുവതിയെ വ്യാജ മോഷണക്കേസില് കുടുക്കിയവര്ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന് ഉത്തരവ്
- മുഹറഖ് നവീകരണത്തിന് ഒരുങ്ങുന്നു
- സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം, ‘ആർഎസ്എസ് സഹകരണ പ്രസ്താവന തിരിച്ചടിയായി’; എംആർ അജിത് കുമാറിനും വിമർശനം
- മഴ ശക്തം, 7 ജില്ലകളിലും 3 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
- ഐപിഎസുകാരുടെ ഫോൺ ചോർത്തൽ, തെളിവില്ലെന്ന് പൊലീസ്, അന്വര് സമാന്തര ഭരണകൂടമോയെന്ന് കോടതി
- ചൂരല്മല ബെയ്ലി പാലം താല്ക്കാലികമായി അടച്ചു
- ബഹ്റൈനില് വിവാഹമോചിതയ്ക്ക് മുന് ഭര്ത്താവ് 3,000 ദിനാര് നല്കാന് വിധി