ആലപ്പുഴ : കഥകളി അവതരിപ്പിക്കുന്നതിനിടെ കലാകാരൻ വേദിയിൽ കുഴഞ്ഞുവീണു മരിച്ചു. തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ എംഎ രണ്ടാം വർഷ കഥകളി വിദ്യാർത്ഥിയായ കാഞ്ഞിരമറ്റം ചെത്തിക്കോട് കൊല്ലംനിരപ്പേൽ രഘുനാഥ് മഹിപാൽ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി ചേർത്തല മരുത്തോർവട്ടം ശ്രീധന്വന്തരി ക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
കഥകളിയുടെ പുറപ്പാടിൽ പങ്കെടുത്ത ശേഷം ഗുരുദക്ഷിണ കഥയിലെ വസുദേവരുടെ വേഷം അരങ്ങിൽ അവതരിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രഘുനാഥ് മഹിപാലിനെ ഉടൻ തന്നെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളം കാഞ്ഞിരമുറ്റം കൊല്ലാനിരപ്പേൽ മഹിപാലിന്റെയും രതിയുടെയും മകനാണ്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി