നടൻ ദുൽഖർ സൽമാന് കോവിഡ് പോസിറ്റിവ്. താരം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ വിവരം വെളിപ്പെടുത്തിയത്. വീട്ടിൽ ഐസൊലേഷനിലാണെന്നും ചെറിയ പനിയല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മമ്മൂട്ടിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരത്ത് സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
