
മനാമ: വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയ ബഹ്റൈൻ സ്വദേശിയായ 30കാരിക്ക് ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവും 5,000 ദിനാർ പിഴയും വിധിച്ചു.
സമാനമായ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിൽനിന്ന് 2024ൽ പുറത്തിറങ്ങിയ ഇവർ വീണ്ടും മയക്കുമരുന്ന് വിൽപ്പന ആരംഭിക്കുകയായിരുന്നു.
ഇവരിൽനിന്ന് മയക്കുമരുന്ന് വാങ്ങിയ 9 പേർക്ക് മയക്കുമരുന്ന് ഉപയോഗിച്ച കുറ്റത്തിന് കോടതി ഒരു വർഷം വീതം തടവും 1,000 ദിനാർ വീതം പിഴയും വിധിച്ചു.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ആൻ്റി നാർകോട്ടിക് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ സ്ത്രീയുടെ വീട് റെയ്ഡ് ചെയ്യുകയായിരുന്നു. റെയ്ഡിൽ ഹെറോയിൻ, ഹാഷിഷ്, മെത്താംഫെറ്റാമൈൻ എന്നിവ പിടിച്ചെടുത്തു.
