കൊച്ചി: മയക്കുമരുന്നുമായി ഐ ടി കമ്പനി മാനേജരടക്കം 7 പേര് പിടിയില്‍. യുവാക്കള്‍ക്കും ഐ ടി പ്രൈഫഷണലുകള്‍ക്കുമിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തെയാണ് പിടികൂടിയത്. ത്യക്കാക്കര പോലീസിന്റെയും കൊച്ചി ഡാന്‍സാഫ് ടീമിന്റെയും സംയുക്ത പരിശോധനയിലാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.
ത്യക്കാക്കര മില്ലുംപടിയില്‍ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത ശേഷമായിരുന്നു മയക്കുമരുന്ന് സംഘത്തിന്റെ പ്രവര്‍ത്തനം.
കേരളത്തിന് പുറത്ത് നിന്ന് മയക്കുമരുന്ന് എത്തിച്ചായിരുന്നു വില്‍പ്പന. എറണാകുളം, ആലപ്പുഴ, കൊല്ലം എന്നി ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വില്‍പ്പന. കൊല്ലം സ്വദേശി ജിഹാജ് ബഷീര്‍, കൊല്ലം ഇടിവെട്ടം സ്വദേശി അനിലാ രവീന്ദ്രന്, നോര്‍ത്ത് പറവൂര്‍ സ്വദേശി എര്‍ലിന്‍ ബേബി എന്നിവര്‍ ചേര്‍ന്നാണ് ലഹരി വസ്തുക്കള്‍ എത്തിച്ചിരുന്നത്.
നോര്‍ത്ത് പറവൂര്‍ സ്വദേശിനി രമ്യ വിമല്‍, മനയ്ക്കപ്പടി സ്വദേശി അര്‍ജിത് എയ്ഞ്ചല്‍, ഗുരുവായൂര്‍ തൈയ്ക്കാട് സ്വദേശി അജ്മല്‍ യൂസഫ്, നോര്‍ത്ത് പറവൂര്‍ സ്വദേശി അരുണ്‍ ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 25 ഗ്രാം എംഡിഎംഎ, എല്‍എസ്ഡി സ്റ്റാബ്, ഹാഷിഷ് ഓയില്‍ തുടങ്ങിയവ പിടിച്ചെടുത്തു. കൊച്ചി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു.
Trending
- ബഹ്റൈൻ പ്രതിഭ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
- അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി
- ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നുവെന്ന് സൂചന; ട്രംപിന്റെ പ്രസ്താവനയോട് യോജിച്ച് മോദി
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി