ആലുവ: രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ കോംഗോ സ്വദേശി ഹംഗാര പോളി (29) നെ അറസ്റ്റ് ചെയ്തു. കേരളത്തിലെത്തുന്ന കോടികളുടെ രാസലഹരിയിൽ ഭൂരിഭാഗവും ഇയാളുടെ സംഘം വഴിയാണെന്ന് കരുതുന്നു. മയക്കുമരുന്ന് സംഘങ്ങൾക്കിടയിൽ ’ക്യാപ്റ്റൻ” എന്നറിയപ്പെടുന്ന ഇയാളെ ബംഗളൂരു മടിവാളയിൽ നിന്ന് എറണാകുളം റൂറൽ ജില്ല പൊലീസാണ് പിടികൂടിയത്. കഴിഞ്ഞ മാസം 200 ഗ്രാം എം.ഡി.എം.എ യുമായി വിപിൻ എന്നയാളെ അങ്കമാലിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരൂവിൽ നിന്ന് ടൂറിസ്റ്റ് ബസിൽ രാസലഹരി കടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഈ കേസുമായി ബന്ധപ്പെട്ട തുടരന്വേഷണമാണ് കോംഗോ സ്വദേശിയിലെത്തിയത്. ദിവസങ്ങളോളം പലയിടത്ത് രാപകൽ തമ്പടിച്ച് നിരീക്ഷിച്ചാണ് പ്രതിയെ ബംഗളൂരു പൊലീസിന്റെ സഹായത്തോടെ പിടിച്ചത്. ഹംഗാര പോൾ 2014ലാണ് സ്റ്റുഡന്റ് വിസയിൽ ബംഗളൂരുവിലെത്തിയത്. പിന്നീട് മയക്കുമരുന്ന് വിപണനത്തിലേക്ക് തിരിഞ്ഞു. രാസലഹരി നിർമ്മിക്കുന്ന ’കുക്ക്” ആയി വളർന്നു. ഫോൺ വഴി ഹംഗാരയെ ബന്ധപ്പെടാൻ സാധിക്കില്ല. ഗൂഗിൾ പേ വഴി പണം കൊടുത്താൽ മയക്കുമരുന്ന് ആളില്ലാത്ത സ്ഥലത്ത് കൊണ്ടുവന്നു വയ്ക്കും. തുടർന്ന് ലൊക്കേഷൻ മാപ്പ് അയച്ചുകൊടുക്കും. അവിടെപ്പോയി ശേഖരിക്കണം.
Trending
- എല്ലാവരും ഉടൻ തന്നെ ടെഹ്റാനിൽ നിന്ന് ഒഴിഞ്ഞു പോകണമെന്നും ട്രംപിൻറെ മുന്നറിയിപ്പ്
- 2025ലെ അല്‍ ദാന നാടക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
- ബഹ്റൈനില്‍ പുതിയ സ്കൂളുകള്‍ക്കും വിപുലീകരണത്തിനും വിദ്യാഭ്യാസ മന്ത്രിയുടെ അംഗീകാരം
- അല്‍ ദാന നാടക അവാര്‍ഡ്: ജൂറിയെ പ്രഖ്യാപിച്ചു
- സാറിലെ അപകടം: വാഹനമോടിച്ചത് ലഹരിയിലെന്ന് കണ്ടെത്തല്‍; വിചാരണ 23ന് തുടങ്ങും
- ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (ബി കെ സി കെ)ഈദ് സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
- ബഹ്റൈനില്‍ പുതിയ പവര്‍ സ്റ്റേഷന് പദ്ധതിക്ക് അംഗീകാരം
- ബഹ്റൈനില്‍ അളവു നിയമത്തില്‍ ഭേദഗതി