മനാമ: ബഹ്റൈനില്‍ അശ്രദ്ധവും അപകടകരവുമായി വാഹനമോടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ഒരു ഡ്രൈവറെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതായും സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചതായും പബ്ലിക് പ്രോസിക്യൂട്ടറും ട്രാഫിക് പ്രോസിക്യൂഷന് മേധാവിയും അറിയിച്ചു.
ഇയാള്‍ മറ്റൊരു വാഹനത്തെ അപകടകരമായ രീതിയില്‍ പിന്തുടരുകയും പൊതുജന സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുകയും നിരവധി ഗതാഗത അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നതായി ദൃശ്യങ്ങളില്‍ കാണാം.
അറസ്റ്റിനു ശേഷം പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് ചോദ്യം ചെയ്തു. കൂടുതല്‍ അന്വേഷണം പൂര്‍ത്തിയാകുംവരെ റിമാന്‍ഡ് ചെയ്തു. കേസ് ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്യുന്നതിനു മുന്നോടിയായി അധികൃതര്‍ അന്വേഷണം തുടരുകയാണ്. രണ്ടാമത്തെ വാഹനത്തിന്റെ ഡ്രൈവറെയും തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് റഫര്‍ ചെയ്തിട്ടുണ്ട്.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു