കൊല്ലം: പ്രശസ്ത നാടക-ചലച്ചിത്ര നടൻ കൈനകരി തങ്കരാജ് അന്തരിച്ചു. 76 വയസായിരുന്നു. കരൾ രോഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് കേരളപുരത്തെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 9 ന് വീട്ടുവളപ്പിൽ നടക്കും. പ്രശസ്ത നാടക പ്രവർത്തകൻ കൃഷ്ണൻകുട്ടി ഭാഗവതരുടെ മകനാണ്.
35 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അച്ചാരം അമ്മിണി ഓശാരം ഓമന, ഇതാ ഒരു മനുഷ്യൻ, ലൂസിഫർ, ഹോം, അണ്ണൻ തമ്പി, ഈ മ യൗ, ആമേൻ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേം നസീർ നായകനായി എത്തിയ ആനപ്പാച്ചൻ ആയിരുന്നു ആദ്യ ചിത്രം.
10,000 വേദികളിൽ പ്രധാന വേഷങ്ങളിൽ തിളങ്ങിയ ആപൂർവ്വം നാടകനടന്മാരിൽ ഒരാളാണ് തങ്കരാജ്. കെഎസ്ആർടിസിയിലെയും കയർബോർഡിലെയും ജോലി ഉപേക്ഷിച്ചായിരുന്നു അഭിനയത്തിലേക്ക് കടന്നുവന്നത്.
