പത്തനംതിട്ട: പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണം. മൂന്നുപേര്‍ക്ക് കടിയേറ്റു. അധ്യാപകനും ടെലിവിഷന്‍ താരവുമായ ഡോ. രജിത് കുമാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് നായയുടെ കടിയേറ്റത്. പത്തനംതിട്ടയില്‍ സിനിമാചിത്രീകരണത്തിന് എത്തിയതായിരുന്നു രജിത് കുമാര്‍. പത്തനംതിട്ട നഗരത്തില്‍ മൂന്നിടങ്ങളിലായാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. രാവിലെ ഏഴുമണിയോടെ കുമ്പഴയില്‍വെച്ച് മലയാലപ്പുഴ സ്വദേശി രാജു എന്നയാള്‍ക്കാണ് നായയുടെ കടിയേറ്റത്. പിന്നീട് കണ്ണങ്കര ഭാഗത്തുവെച്ച് മുരുകന് എന്ന ഇതരസംസ്ഥാനത്തൊഴിലാളിയ്ക്കും കടിയേറ്റു. തുടര്‍ന്ന് എട്ടുമണിയോടെ പത്തനംതിട്ട നഗരത്തില്‍ അയ്യപ്പക്ഷേത്രത്തിനു സമീപത്തുവെച്ചാണ് ഡോ. രജിത് കുമാറിന് നായയുടെ കടിയേറ്റത്. പ്രഭാതസവാരിക്കിടെ ആയിരുന്നു സംഭവം. നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ മൂവരും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തി പ്രതിരോധവാക്സിന്‍ എടുത്തു. ഇവരെ മൂവരെയും കടിച്ചത് ഒരേ നായയാണ് എന്നാണ് കരുതുന്നത്.
Trending
- തെരഞ്ഞെടുപ്പ് തോല്‍വിക്കും വിവാദങ്ങൾക്കും പിന്നാലെ ധ്യാനം തുടങ്ങി കെജ്രിവാൾ, വിമർശിച്ച് കോൺഗ്രസും ബിജെപിയും
- ഉത്സവസ്ഥലത്ത് ബഹളമുണ്ടാക്കി, കസ്റ്റഡിയിലെടുത്ത യുവാവിന്റെ കയ്യിൽ നിന്നും കഞ്ചാവ് പിടികൂടി
- കണ്ണൂർ കരിക്കോട്ടക്കരിയിൽ മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു
- മലപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട; പിടികൂടിയത് 10,000 ലിറ്റർ
- കടുവയെ കണ്ടെന്ന വീഡിയോ എഡിറ്റ് ചെയ്തത്, യുവാവിനെതിരെ പരാതി നൽകി വനംവകുപ്പ്
- വിദ്യാർത്ഥിനിക്കുനേരെ സഹപാഠികൾ നായ്ക്കുരണ പൊടിയെറിഞ്ഞ സംഭവം; മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ, ഒരാളെ സ്ഥലം മാറ്റി
- മാനന്തവാടിയിൽ അഞ്ച് വിദ്യാർത്ഥികൾ സംഘം ചേർന്ന് സഹപാഠിയെ മർദിച്ചു
- നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി