ബിഡികെ ബഹ്റൈൻ സ്നേഹസംഗമത്തിൽ ബഹ്റൈനിലെ ജനകീയ ഡോക്ടർ ഡോ: പി. വി ചെറിയാനെ ആദരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇക്കഴിഞ്ഞ 43 വർഷം മെഡിക്കൽ ജീവകാരുണ്യ രംഗത്ത് ബഹ്റൈൻ പ്രവാസി സമൂഹത്തിനായി നൽകി വരുന്ന സേവനത്തെ മുൻനിർത്തിയാണ് പ്രസ്തുത അംഗീകാരമെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു.
