തിരുവല്ല: കാലം ചെയ്ത അഭി.ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തായ്ക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് തിരുവല്ല ഡവലപ്പ്മെൻ്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ “സ്നേഹ പ്രണാമം ” അനുസ്മരണ സമ്മേളനത്തിൽ തിരുവല്ല മുനിസിപ്പൽ ചെയർമാൻ ആർ ജയകുമാർ അധ്യക്ഷത വഹിച്ചു ,ആൻ്റോ ആൻ്റണി എം.പി അനുശോചന പ്രമേയം അവതരിപ്പിച്ചു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ കുര്യൻ, മാർത്തോമ്മാ സഭാ നിയുക്ത മെത്രാ പ്പോലീത്താ ഡോ: ഗീവർഗ്ഗീസ് മാർ തിയോഡോഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്താ ഡോ.യൂഹാനോൻ മാർ ക്രിസോറ്റിമോസ് മെത്രാപ്പോലീത്താ ,ആർച്ച് ബിഷപ്പ് ഡോ: തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ, ഡോ. ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ ,അക്കീരമൺ കാളിദാസ ഭട്ടതിരി ,തിരുവല്ല മുത്തൂർ ജുമാ മസ്ജിദ് ചീഫ് ഇമാം അബ്ദുൽ സമീഹ് മൗലവി , ചലച്ചിത്ര സംവിധായകൻ ബ്ലസ്സി പവർ വിഷൻ ചെയർമാൻ പാസ്റ്റർ കെ .സി ജോൺ , കെ.പി.സി.സി സെക്രട്ടറി പ്രഫ: സതീഷ് കൊച്ചു പറമ്പിൽ ,സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. ആർ. സനൽകുമാർ , ബി.ജെപി ദേശീയ നിർവ്വാഹക സമിതി അംഗം കെ.ആർ പ്രതാപചന്ദ്രവർമ്മ ,മാർത്തോമ്മാ സഭാ സെക്രട്ടറി റവ. കെ.ജി ജോസഫ് , ബിലീവേഴ്സ് മെഡിക്കൽ കോളേജ് ചെയർമാൻ റവ. സിജോ പന്തപ്പള്ളിൽ , മാർത്തോമ്മാ സഭാ നിരണം മാരാമൺ ഭദ്രാസന സെക്രട്ടറി റവ. ജോജൻ മാത്യൂസ് ജോൺ , കേരളാ ബാർ കൗൺസിൽ സെക്രട്ടറി അഡ്വ. ചെറിയാൻ ഗീവർഗ്ഗീസ് , തിരുവല്ല മർച്ചൻ്റ് അസ്സോസിയേഷൻ പ്രസിഡൻറ് എം സലിം , പ്രസ് ക്ലബ് പ്രസിഡൻ്റ് ജേക്കബ് ചെറിയാൻ , തിരുവല്ല ഡവലപ്പ്മെൻറ് സൊസൈറ്റി പ്രസിഡൻ്റ് അഡ്വ. വർഗ്ഗീസ് മാമ്മൻ , വൈ.എം.സി.എ പ്രസിഡൻ്റ് പ്രഫ. ഇ വി തോമസ് എന്നിവർ പ്രസംഗിച്ചു.