മനാമ: വൈവിദ്യങ്ങളെ വൈരുധ്യങ്ങളാക്കി മാറ്റാൻ ശ്രമിക്കാതെ വൈവിദ്യങ്ങളെ യോജിപ്പിച്ചു കൊണ്ടു പോകാനുള്ള ശ്രമങ്ങളാണ് വേണ്ടതെന്നു പ്രമുഖ പണ്ഡിതൻ ഡോക്ടർ ഹുസൈൻ മടവൂർ പറഞ്ഞു. കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനാമ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഈദ് സൗഹൃദ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീർഘമായ ഒരു മാസ കാലത്തെ തീവ്രമായ വ്രതത്തിലൂടെ മനസ്സും ജീവിതവും, ശരീരവും ശുദ്ധമാക്കി ഈദുൽ ഫിത്തർ ആഘോഷിക്കുമ്പോൾ സ്നേഹത്തിനും, സഹോദര്യത്തിനും, സൗഹൃദത്തിനും, ഐക്യത്തിനും, സമുദായ മൈത്രിക്കും പ്രാധാന്യം നൽകി കൊണ്ടുള്ള ഇത്തരം ഈദ് സൗഹൃദ സംഗമങ്ങൾ ഇന്നിന്റെ പ്രത്യേക സാഹചര്യത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നതാണെന്നും അത് ജീവിതത്തിൽ പകർത്താൻ ഏവരും സന്നദ്ധരാവണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വൃതശുദ്ദിയിൽ നേടിയെടുത്ത ആത്മശുദ്ദി നിലനിർത്താനും മതത്തെ പിൻപറ്റി ജീവിക്കാനും ജാതി മത വർഗ്ഗ ബെദമന്ന്യെ സൗഹർദ്ദതിൽ കഴിയാൻ സാധി ക്കണമെന്നു മുഖ്യപ്രഭാഷണം നടത്തിയ സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ അഭിപ്രായപ്പെട്ടു
വിശ്വാസ വ്യത്യാസങ്ങൾക്കിടയിലും ആശയ വ്യത്യാസങ്ങൾക്കിടയിലുമെല്ലാം മനുഷ്യന്റെ നന്മയാണ് മനുഷ്യ സമൂഹത്തിന്റെ ഉയർച്ചയാണ് എല്ലാ തത്വ ശാസ്ത്രങ്ങളും പഠിപ്പിക്കുന്നത് എന്നും അതിലേക്ക് ഉയർന്നു പ്രവർത്തിക്കാൻ സാധിക്കട്ടെ എന്നും ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ അഭിപ്രായപ്പെട്ടു
മനുഷ്യൻ ചുരുങ്ങുമ്പോഴാണ് അവനിൽ മത ചിന്തകളും വൈരുദ്ധ്യങ്ങളും ഉണ്ടാകുന്നത്. ചിന്തകളും കാഴ്ചപ്പാടുകളും വിശാലമാകുമ്പോൾ വ്യക്തിത്വം ഉയർത്താനും അതുവഴി സാഹോദര്യം വർദ്ദിപ്പിക്കാൻ സാദിക്കുമെന്നും ഓരോ സഹോദരന്റെയും കാവൽക്കാരനായിമാറാൻ ഒരു വ്യക്തിക്കും സാധിക്കട്ടെയെന്ന് ഫാദർ സജി മാത്യു അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി അധ്യക്ഷനായിരുന്നു. ഹൃസ്വ സന്ദർഷനർത്തം ബഹ്റൈനിൽ എത്തിയ കെഎംസിസി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ പിതാവ് ബാപ്പൂട്ടി ഫൈസിയെ ഡോ : ഹുസ്സൈൻ മടവൂർ ആദരിച്ചു.
കെഎംസിസി ബഹ്റൈൻ സി എച്ച് സെന്റർ ദിനത്തിൽ മികച്ച പ്രവർത്തനം നടത്തിയ ഒന്നും രണ്ടും സ്ഥാനക്കാരായ കുറ്റ്യാടി , കൊയിലാണ്ടി മ്സണ്ഡലം കമ്മിറ്റികൾക്കുള്ള അവാർഡ് പ്രഖ്യാപനസം കെഎംസിസി സംസ്ഥാന ട്രഷറർ റസാഖ് മൂഴിക്കൽ നിർവ്വഹിച്ചു.
കെഎംസിസി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഇസ്ഹാഖ് വില്യാപ്പള്ളി പരിപാടി നിയന്ത്രിച്ചു.
സംസ്ഥാന ഭാരവാഹികളായ കുട്ടൂസ മുണ്ടേരി, കെ പി മുസ്തഫ, എ പി ഫൈസൽ, ഷാഫി പറക്കട്ട, ഒ കെ കാസിം എന്നിവർ സന്നിഹിതരായിരുന്നു.
ജില്ലാ ഭാരവാഹികളായ ഫൈസൽ കണ്ടിതാഴ ,അഷ്റഫ് നരിക്കോടൻ, നാസ്സർ ഹാജി പുളിയാവ്, ഹമീദ് അയനിക്കാട്, ലത്തീഫ് കൊയിലാണ്ടി, മുനീർ ഒഞ്ചിയം എന്നിവർ നേതൃത്വം നൽകി. ജില്ലാ ആക്ടിങ് സെക്രട്ടറി ഷാഫി വേളം സ്വാഗതവും, ട്രഷറർ സുഹൈൽ മേലടി നന്ദിയും പറഞ്ഞു.