തിരുവനന്തപുരം: ട്രാവൻകൂർ സ്പെഷ്യൽ ന്യൂസും ദയാ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച “സക്സസ്-2021″, നാലാമത് വിദ്യാർത്ഥി – പ്രതിഭാ സംഗമവും അവാർഡ് ദാനവും എന്ന പരിപാടിയിൽ വച്ച് ഡോ.എഫ്എം. ലാസറിന് ‘ഗുരുശ്രേഷ്ഠാ പുരസ്കാരം” നല്കി. ചീഫ് എഡിറ്ററും കഠിനംകുളം ഗ്രാമപഞ്ചായത്ത് മുൻ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സനുമായ റൊളുദോൻ. വിയുടെ അദ്ധ്യക്ഷതയിൽ കഴക്കൂട്ടം ഔവർ പബ്ലിക് സ്കൂളിൽ വച്ച് എഴത്തുകാരിയും ഓൾ സെയിൻ്റ്സ് കോളേജ് മലയാള വിഭാഗം മേധാവിയുമായ പ്രൊഫ. ഡോ. സി. ഉദയകലയാണ് പുരസ്കാരം സമ്മാനിച്ചത്. മെമൻ്റോ, മെഡൽ, പൊന്നാട എന്നിവയാണ് നകിയത്
സമൂഹത്തിൻ്റെ വിവിധ മേഖലകളിൾ പ്രവർത്തിച്ച് മികവ് തെളിയിച്ചവരെ ആദരിക്കേണ്ടതും ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കേണ്ടതും പൊതു സമൂഹത്തിൻ്റെയും സംഘടനകളുടെയും ദൗത്യമാണെന്നും അങ്ങിനെ ചെയ്യുന്നത് സാമൂഹിക – സാംസ്കാരിക പുരോഗതിക്കു വേണ്ടിയുള്ള ബുദ്ധിപരമായ ഇടപെടലുകളാണെന്നും “സക്സസ് – 2021” ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രൊഫ. ഡോ. സി. ഉദയകല പറഞ്ഞു.
സ്വാഗത സംഘം ചെയർമാൻ ജി.ഇ. എബ്രാഹം, വടകര എംഇഎസ് കോളേജ് റിട്ടയേർഡ് പ്രൊഫ. ഡോ. റ്റി. ജമാൽ മുഹമ്മദ്, കേംബ്രിഡ്ജ് ഇൻ്റർനാഷണൽ എജുക്കേഷൻസ് കോർഡിനേറ്റർ പ്രൊഫ. എ.ജോസഫ് റൊസാരിയോ, സ്കൂൾ ചെയർമാൻ കെ. വാസുദേവൻ, മേനംകുളം കിൻഫ്ര ഇൻ്റർനാഷണൽ അപ്പാരൽ പാർക്ക് സിഇഒ ജീവാനന്ദൻ, ചെറുകഥാകൃത്ത് ഫൽഗുനൻ വാവുകോട്, സ്കൂൾ പ്രിൻസിപ്പൽ രാഗി, കമലാക്ഷിയമ്മ, നിമ്മി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.