
മനാമ: ഇന്ത്യാ ഗവൺമെന്റിന്റെ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ഡോ. ഔസാഫ് സയീദ് ബഹ്റൈനിൽ എത്തി. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, ബഹ്റൈൻ വിദേശകാര്യ മന്ത്രാലയത്തിലെ മഹമൂദ് നജെം എന്നിവർ ചേർന്ന് സെക്രട്ടറിയെ സ്വീകരിച്ചു. ബഹ്രൈനിലെത്തിയ അദ്ദേഹം ഐതിഹാസികമായ ബഹ്റൈൻഫോർട്ടും അതിന്റെ മ്യൂസിയവും സന്ദർശിച്ചു. യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ഈ കോട്ടയിൽ സിന്ധുനദീതട നാഗരികതയുമായുള്ള ബന്ധം ഉൾപ്പെടെ ദിൽമുൻ കാലഘട്ടത്തിലെ ബഹ്റൈനിന്റെ നാഗരിക ചരിത്രം ഉൾക്കൊള്ളുന്ന നിരവധി പുരാവസ്തുക്കൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

