ആലപ്പുഴ: ആലപ്പുഴയിലെ ഇരട്ടക്കൊലപാതങ്ങള്‍ അപലപനീയമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്. പോലീസ് സംവിധാനത്തിന്റെ ജാഗ്രതക്കുറവാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് കൊലപാതകങ്ങള്‍ നടക്കാന്‍ കാരണം. സംസ്ഥാനത്ത് ക്രമസമാധാനപാലനത്തില്‍ പോലീസ് തുടര്‍ച്ചയായി അലംഭാവം കാട്ടുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ പോലീസ് പക്ഷപാതപരമായി നടപടി സ്വീകരിക്കുന്നതാണ് ഇത്തരം അനിഷ്ടസംഭവങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണം.
കഴിഞ്ഞ ദിവസം എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ പോലീസ് വേണ്ടവിധം പ്രവര്‍ത്തിച്ചില്ല. പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ രണ്ടാമത്തെ കെലാപാതകം ഒഴിവാകുമായിരുന്നു. കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നതിന് ഒടുവിലത്തെ ഉദാഹരമാണ് ആലപ്പുഴയിലെ ഇരട്ടക്കൊല. ജനങ്ങളുടെ സമാധാന ജീവിതം തകര്‍ത്തതിന് ഉത്തരവാദി മുഖ്യമന്ത്രിയാണ്.മുഖ്യമന്ത്രിയുടെ കീഴില്‍ ആഭ്യന്തരവകുപ്പ് ദയനീയ പരാജയമാണെന്നും പോലീസിലെ ഇന്റലിജന്‍സ് സംവിധാനം പരിച്ചുവിടുന്നതാണ് ഉചിതമെന്നും എംഎം ഹസ്സന് പറഞ്ഞു.