തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ ഫോൺപേ വഴി ടിക്കറ്റ് തുക ട്രാൻസ്ഫർ ചെയ്യാം. ചില്ലറയില്ലെന്ന കാരണത്താൽ ഇനി കണ്ടക്ടറുമായി തർക്കിക്കേണ്ടതില്ല. പുതിയ സംവിധാനം ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
ബസിനുള്ളിൽ ഒട്ടിച്ചിരിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റ് തുക നൽകാം. പണം കൈമാറിയെന്ന സന്ദേശം കണ്ടക്ടറെ ബോധ്യപ്പെടുത്തുക മാത്രമാണ് ചെയ്യേണ്ടത്. ബുധനാഴ്ച രാവിലെ 10.30ന് മന്ത്രി ആന്റണി രാജു പുതിയ സംവിധാനം ഉദ്ഘാടനം ചെയ്യും.