തിരുവനന്തപുരം :കെ-റെയിൽ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പദ്ധതി നടപ്പാക്കിയാൽ പതിനായിരക്കണക്കിന് ആളുകൾ വഴിയാധാരമാകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന് കെ റെയിൽ പദ്ധതിയിൽ നിക്ഷിപ്ത താത്പര്യമാണ്. പദ്ധതിക്ക് പിന്നിൽ സാമ്പത്തിക താത്പര്യമാണെന്ന് പറഞ്ഞ അദ്ദേഹം ക്വാറി മാഫിയകളെ സർക്കാർ സഹായിക്കുകയാണെന്നും ആരോപിച്ചു.
ഇതിനിടെ പേരൂർക്കടയിൽ അമ്മയിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. കുഞ്ഞിനെ ദത്ത് നൽകാൻ ശിശുക്ഷേമ സമിതിക്ക് അധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു.