കൊച്ചി : ഡോളര്‍കടത്ത് കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. നോട്ടീസ് നല്‍കാതെ അടുത്തയാഴ്ച്ച അനൗദ്യോഗികമായി വിളിച്ചുവരുത്തിയായിരിക്കും ചോദ്യം ചെയ്യുക. ചോദ്യം ചെയ്യുന്നതിനായി പ്രതികളുടെ മൊഴി കസ്റ്റംസിന് ലഭിച്ചു.
പി ശ്രീരാമകൃഷ്ന് ഉപയോഗിച്ച നാസര്‍ അബ്ദുളളയുടെ സിംകാര്‍ഡില്‍ നിന്നും പ്രതികളെ വിളിച്ചിട്ടുണ്ടെന്നാണ് വിവരം. സ്വര്‍ണകടത്ത് റിപ്പോര്‍ട്ട് ചെയ്ത ശേഷം സിം പ്രവര്ത്തനരഹിതമായിരുന്നുവെന്നുമാണ് കസ്റ്റംസ് കണ്ടെത്തല്‍. ഗള്‍ഫ് വിദ്യഭ്യാസ മേഖലയില്‍ സ്പീക്കര്‍ക്ക് നിക്ഷേപമുണ്ടെന്നും പ്രതികള്‍ മൊഴി നല്കി.