
പത്തനംതിട്ട : വൈദ്യൂതി ഇല്ലാത്തതിനാൽ മൊബൈൽ ഫ്ളാഷിന്റെയും ടോർച്ചിന്റെയും വെളിച്ചത്തിൽ രോഗികളെ പരിശോധിച്ച് ഡോക്ടർമാർ. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഒപിയിൽ ദിനംപ്രതി നൂറ് കണക്കിന് രോഗികളാണ് ചികിത്സ തേടുന്നത്. ഒപിക്ക് സമീപത്താണ് മോർച്ചറിയും സ്ഥിതി ചെയ്യുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ മണ്ഡലത്തിലുളള ആശുപത്രിയിലാണ് ഈ ദുഃരവസ്ഥ. വൈദ്യുതിക്ക് പകരം സംവിധാനം ഏർപ്പെടുത്താനും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഗാനറേറ്റർ സൗകര്യം പോലും ഒരുക്കത്തിൽ ജനങ്ങളും വിമർശനം ഉന്നയിച്ചു.

