
മനാമ: സ്കൂൾ ബസുകൾക്കുള്ള ഗതാഗത- വാർത്താവിനിമയ മന്ത്രാലത്തിന്റെ പ്രത്യേക ലൈസൻസില്ലാത്ത ബസുകളിൽ കുട്ടികളെ കൊണ്ടുപോകരുതെന്ന് ബഹ്റൈൻ ജനറൽ ഡയറക്ടറേറ്റ് ട്രാഫിക്കിൻ്റെ കർശന മുന്നറിയിപ്പ്.
ലൈസൻസില്ലാത്ത വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് നിയമപരമായ സുരക്ഷ ഉണ്ടാവില്ല. അത്തരം വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ബാധകമല്ല. സ്കൂൾ ബസ് ഡ്രൈവർമാർ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പാക്കുകയും വേണം.
റോഡിൽ ഓടിക്കുമ്പോൾ അപകടങ്ങളും തകരാറുകളും ഒഴിവാക്കാൻ ഡ്രൈവർമാർ ബ്രേക്കും സുരക്ഷാസംവിധാനങ്ങളും കൃത്യമായി പരിശോധിക്കുകയും വേണമെന്നും ഡയറക്ടറേറ്റ് നിർദ്ദേശിച്ചു.
