ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരെ അറസ്റ്റ് ചെയ്തു. മന്ത്രി ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിനാണ് അറസ്റ്റ്. കരാറുകാരന് സന്തോഷ് പാട്ടീലിന്റെ മരണത്തില്‍ മന്ത്രിക്ക് പങ്കുണ്ട് എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. രാജിവെക്കില്ലെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ മന്ത്രി രാജിവയ്ക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
കെഎസ് ഈശ്വരപ്പയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതിഷേധം ശക്തമാക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഈശ്വരപ്പയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നല്കാന് കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. സന്തോഷ് പാട്ടീലിന്റെ മരണത്തിന് ഉത്തരവാദി ബിജെപിയാണെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
