മനാമ: അംഗങ്ങൾക്കായ് ഏർപെടുത്തിയ കെ.പി.എഫ്.മെമ്പർഷിപ്പ് കാർഡുകളുടെ വിതരണോദ്ഘാടനം ഇന്നലെ നടന്ന പ്രത്യേക ചടങ്ങിൽ മെമ്പർ ഭാസ്ക്കരന് നൽകിക്കൊണ്ട് രക്ഷാധികാരി കെ.ടി.സലിം ഉദ്ഘാടനം ചെയ്തു.മെമ്പർഷിപ്പ് സെക്രട്ടറി ഹരീഷിൻ്റെ നേതൃത്വത്തിൽ വൈസ് പ്രസിഡണ്ട്മാരായ ജമാൽ കുറ്റിക്കാട്ടിൽ, ഷാജി പുതുക്കുടി എന്നിവരും, പ്രജിത്ത് .സി, സവിനേഷ്, വേണു വടകര, അഭിലാഷ്, എന്നിവരും ചേർന്ന് നടത്തിയ അക്ഷണ പ്രവർത്തനങ്ങളുടെ ഫലമായാണ് അംഗങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് കാർഡ് തയ്യാറാക്കാൻ കഴിഞ്ഞത് എന്ന് പ്രസിഡണ്ട് സുധീർ തിരുന്നിലത്ത് ചടങ്ങിൽ എടുത്തു പറഞ്ഞു.
സംഘടനയുടെ ജീവകാരുണ്യ മേഖലയിലെയും, പ്രവാസ മേഖലയിലെയും ഇടപെടലുകളുടെയും സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെയും കുറിച്ച് വിശദീകരിച്ച് കൊണ്ട് സംസാരിച്ച ജന.സെക്രട്ടറി ജയേഷ്.വി.കെ. നിയന്ത്രിച്ച പരിപാടിയിൽ പുതിയ ട്രഷറർ സുജിത് സോമൻ ചുമതല ഏറ്റെടുക്കുകയും ചെയ്തു. ഫൈസൽ പാട്ടാണ്ടി,സുനിൽ കുമാർ, രജീഷ്.സി കെ, അനിൽകുമാർ, ശശി അക്കരാൽ, സിയാദ് അണ്ടിക്കോട് എന്നീ എക്സിക്യുട്ടീവ് മെമ്പർമാരും കാർഡുകൾ സ്വീകരിക്കാൻ ബാലൻ കല്ലേരി, ഭാസ്ക്കരൻ, ഫിറോസ് എന്നിവരും പങ്കെടുത്തു.