മനാമ: ലീഡർ സ്റ്റഡി സെന്റർ ബഹ്റൈന്റെ ആഭിമുഖ്യത്തിൽ കിറ്റ് വിതരണം സംഘടിപ്പിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇതിഹാസമായിരുന്ന ലീഡർ കെ കരുണാകരന്റെ അനുസ്മരണാർത്ഥം എല്ലാ വർഷവും വിവിധ തൊഴിലാളി ക്യാമ്പിൽ നടത്തിവരാറുള്ള കിറ്റ് വിതരണം ഹിദ്ദിലെ ഷപ്പോർജി പല്ലോൻജി ക്യാമ്പിൽ നാളെ പുലർച്ചെ 5 മണിക്ക് നടക്കും.
ബ്ലാങ്കറ്റ്, ഡ്രസ്സ്, ഭക്ഷണം, മെഡിസിൻ എന്നിവയ്ക്ക് പുറമെ ഇത്തവണ കോവിഡ് സുരക്ഷക്കായിട്ടുള്ള ആരോഗ്യപരിപാലനത്തിനാവശ്വമായ മാസ്ക് അടക്കമുള്ള കിറ്റുകളാണ് ഒരുക്കിയിട്ടുള്ളത്. കൂട്ടമത സമൂഹപ്രാർത്ഥനയോടപ്പം തൊഴിലാളികൾക്ക് കിറ്റ് വിതരണം നടക്കുമെന്ന് ലീഡർ സ്റ്റഡി സെന്റർ ജിസിസി കോഡിനേറ്ററും പ്രമുഖ സാമൂഹ്യസേവന പ്രവർത്തകനുമായ ബഷീർ അമ്പലായി പത്രകുറിപ്പിൽ അറിയിച്ചു.
