എറണാകുളം: കുർബാനയെ ചൊല്ലിയുള്ള എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലെ തർക്കം പന്ത്രണ്ട് മണിക്കൂർ പിന്നിട്ടു. ഇന്നലെ വൈകീട്ട് ആരംഭിച്ച വൈദീകരുടെ ജനാഭിമുഖ കുർബാന തുടരുകയാണ്.
ഇതിനെ എതിർത്ത് ഏകീകൃത കുർബാനയെ പിന്തുണക്കുന്നവരും പള്ളിയിലുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹവും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇന്നലെ വൈകീട്ടോടെയാണ് തർക്കങ്ങളുടെ തുടക്കം. ഒരു വിഭാഗം വൈദികർ ജനാഭിമുഖ കുർബാനയും, ബസിലിക്ക അഡ്മിനിസ്ട്രേറ്റർ ഫാ. ആന്റണി പൂതവേലിൽ ഏകീകൃത കുർബാനയും അർപ്പിച്ചു.