തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾക്കെതിരായ സഹകരണ സമരങ്ങളിൽ സിപിഎമ്മുമായി സഹകരിച്ചാല്‍ അച്ചടക്കം നടപടിയെന്ന് കെപിസിസി. അത്തരം നീക്കമുണ്ടായാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് കെപിസിസി മുന്നറിയിപ്പ്. സിപിഎം നിൽക്കക്കള്ളി ഇല്ലാതായതോടെ കോൺഗ്രസിന്റെ പിന്തുണ തേടുകയാണ്. സിപിഎം നടത്തിയ കൊള്ളയുടെ വിഴുപ്പ് ഭാണ്ഡം ചുമക്കേണ്ട ആവശ്യം കോൺഗ്രസിനില്ല. സഹകരണ മേഖലയിലെ പുഴുക്കുത്തുകളെ കോൺഗ്രസ് സംരക്ഷിക്കില്ല. വെട്ടിപ്പ് നടന്ന ബാങ്കുകളെ സഹായിക്കാനുളള നീക്കങ്ങളോട് യുഡിഎഫ് ഭരണത്തിലുള്ള സഹകരണ ബാങ്കുകൾ സഹകരിക്കരുതെന്നും സഹകാരികൾക്കും നേതാക്കൾക്കും കെപിസിസി നിർദ്ദേശം നൽകി. സഹകരണ മേഖലയിലെ പ്രശ്നങ്ങളിൽ സിപിഎമ്മുമായി യോജിച്ചുള്ള പ്രക്ഷോഭം വേണ്ടെന്നാണ് കോൺഗ്രസ് നിലപാട്. ഇഡിക്കെതിരെ സിപിഎമ്മിനൊപ്പം സമരം ചെയ്യുന്ന നിലയിലേക്ക് പോകരുതെന്നും പാർട്ടി നിർദ്ദേശിക്കുന്നു.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു