
മനാമ: ബഹ്റൈനില്‍ പോലീസുകാരനെ ആക്രമിച്ച കേസില്‍ ഭിന്നശേഷിക്കാരന് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചു.
46കാരനായ ബഹ്റൈന്‍ പൗരനെയാണ് കോടതി ശിക്ഷിച്ചത്. പോലീസുകാരന് ഡ്യൂട്ടിയിലിരിക്കെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അദ്ദേഹത്തെ സ്ക്രൂഡ്രൈവറും കത്തിയുമുപയോഗിച്ച് ആക്രമിച്ചു പരിക്കേല്‍പ്പിച്ചു എന്നാണ് കേസ്.


