കൊച്ചി: എറണാകുളം ഉദയംപേരൂരില്‍ രാപ്പകല്‍ സമരവുമായി വയോധികന്. പറവൂര്‍ സ്വദേശി ശശീന്ദ്രന് ആണ് സമരം ചെയ്യുന്നത്. കഴിഞ്ഞ അഞ്ചുമാസമായി വികലാംഗ പെന്ഷന് ലഭിക്കുന്നില്ലെന്നാണ് ശശീന്ദ്രന്റെ പരാതി. ഉദയംപേരൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സമരം. ഇന്ന് ഉച്ചയോടെയാണ് സമരം ആരംഭിച്ചത്. 50 ശതമാനം അസ്ഥി വൈകല്യവും 90 ശതമാനം കണ്ണിന് പ്രശ്നവും ഉള്ള വ്യക്തിയാണ് ശശീന്ദ്രന്. കഴിഞ്ഞ ജൂലൈ വരെ ഇയാള്‍ക്ക് വികലാംഗ പെന്ഷന് ലഭിച്ചിരുന്നു. പെന്ഷന് ലഭിക്കുന്നതില്‍ തീരുമാനമാകുന്നതുവരെ സമരം ചെയ്യുമെന്നാണ് ശശീന്ദ്രന് പറയുന്നത്. സമരത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്തുണ നല്കി ഒപ്പം ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ വികലാംഗ പെന്ഷന് ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ‘മസ്റ്ററിങ്’ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും അത് പൂര്‍ത്തീകരിച്ചാല്‍ വികലാംഗ പെന്ഷന് നല്‍കും എന്നാണ് പഞ്ചായത്ത് അധികൃതര്‍ നല്കുന്ന വിശദീകരണം. നല്‍കാനുള്ള പെന്ഷന് കുടിശികയായി തന്നെ നല്‍കും എന്നും പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
Trending
- വാട്സാപ്പിലൂടെ മൊഴിചൊല്ലല്‍: യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്
- വയനാട്ടില്‍ പുള്ളിപ്പുലി കേബിള്‍ കെണിയില്‍ കുടുങ്ങി; മയക്കുവെടിവെച്ച് പിടികൂടി
- ഷഹബാസിനെ കൊലപ്പെടുത്താനുപയോഗിച്ച നഞ്ചക്ക് കണ്ടെത്തി; ഫോണുകളില്‍ നിര്‍ണായക തെളിവെന്ന് സൂചന
- ബഹ്റൈനില്‍ സൈനല്‍ പള്ളി ഉദ്ഘാടനം ചെയ്തു
- ബഹ്റൈനില്‍ നിര്‍മ്മാണച്ചെലവ് വര്‍ധന: പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും
- സ്കൂട്ടര്‍ യാത്രികയെ ബൈക്കില്‍ പിന്തുടര്ന്ന് കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍
- ഹമദ് രാജാവ് റമദാന് ഇഫ്താര്‍ വിരുന്ന് നടത്തി
- കോട്ടയത്ത് നാലുവയസുകാരന് കഴിച്ച ചോക്ളേറ്റില്‍ ലഹരിയുടെ അംശം