കോഴിക്കോട്: കുപ്പിച്ചില്ലുകൊണ്ട് കുത്തേറ്റ് പശ്ചിമബംഗാൾ സ്വദേശിയായ ഹോട്ടൽ ജീവനക്കാരന് ഗുരുതര പരിക്ക്. മുഷിഞ്ഞ വസ്ത്രം മുറിയിൽ വെച്ചതുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികളായ കോഴിക്കോട്ടെ ഹോട്ടൽ ജീവനക്കാർ തമ്മിലുണ്ടായ തർക്കമാണ് കുത്തിൽ കലാശിച്ചത്.
കുപ്പിച്ചില്ല് തറച്ചുകയറി യുവാവിന് ശ്വാസകോശത്തിന് ഗുരുതരമായി പരിക്കേറ്റു. കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപമുള്ള ഒരു ഹോട്ടലിലാണ് ഇന്നലെ ഏറ്റുമുട്ടലുണ്ടായത്. ബംഗാൾ മാൾഡ ഹരിചന്ദ്രപൂർ കാരിയാലി സ്വദേശി ഖലീൽ റഹ്മാൻ (16) ആണ് ആക്രമിക്കപ്പെട്ടത്.
ജോലി ചെയ്തു മുഷിഞ്ഞ വസ്ത്രം ഖലീൽ റഹ്മാൻ, സഹപ്രവർത്തകൻ ഗുലാം അഹമ്മദ് രാജയുടെ മുറിയിൽ വെച്ചതിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്. കുത്തേറ്റു രക്തം തെറിച്ചതോടെ ഹോട്ടലിലെ മറ്റു ജീവനക്കാർ ചേർന്ന് ഖലീൽ റഹ്മാനെ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു സ്ഥലംവിട്ടു. വിവരമറിഞ്ഞെത്തിയ പോലീസ് കോട്ടപ്പറമ്പിലെ ഹോട്ടലിലെ മുഴുവൻ ജീവനക്കാരെയും കസ്റ്റഡിയിലെടുത്ത് ഫോട്ടോയെടുത്തു. ഈ ഫോട്ടോകൾ ആശുപത്രിയിലുള്ള ഖലീൽ റഹ്മാനെ കാണിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട് ഝാർഖണ്ഡിലെ ഗിരിഡിഹ് മകാഡിഹ് സ്വദേശിയായ ഗുലാം അഹമ്മദ് രാജയെ (22) കസബ എസ്.ഐ. ജഗ്മോഹൻ ദത്തനും സംഘവും അറസ്റ്റ് ചെയ്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
ഖലീൽ റഹ്മാന്റെ ശ്വാസകോശത്തിലേക്ക് ചില്ല് തുളച്ചുകയറിയുണ്ടായ ആഴത്തിലുള്ള മുറിവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി തുന്നിച്ചേർത്തു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി